നടന്‍ ഇന്ദ്രജിത്തിന്റെ യാത്രകൾ പ്രശസ്തമാണ്. വർഷത്തിൽ മൂന്നു യാത്രകളാണ് ഇന്ദ്രൻ നിർബന്ധമായും പോവുക. അതിലൊന്ന് സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രയാണ്. ജപ്പാനിലേക്കാണ് അദ്ദേഹം ഒടുവിലായി യാത്ര പോയത്. അവിടെവച്ച് ഇന്ദ്രൻ ഒരു വിഐപിയെ കണ്ടുമുട്ടി. അതും സാധാരണക്കാർക്കിടയിൽ. ജപ്പാനിലെ ക്യോടോ നഗരത്തിലെ കിനാകു ബുദ്ധ വിഹാരത്തില്‍ വച്ചായിരുന്നു ആ കൂടിക്കാഴ്ച. അയാള്‍ക്കൊപ്പം സെൽഫി എടുക്കാനും ഇന്ദ്രന്‍ മറന്നില്ല. ആരാണ് ആ വിഐപി എന്നല്ലേ?

രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്‌കാരനും റിലയസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ ചെയര്‍മാനുമായ മുകേഷ് അംബാനി. കിനാകു ഗോള്‍ഡന്‍ പവലിയനില്‍ വച്ച് അംബാനിയെ കണ്ടുമുട്ടിയ ഉടൻ ഇന്ദ്രജിത്ത് ഒരു സെൽഫിയും പിടിച്ചു. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലാണ് അടുത്തതായി ഇന്ദ്രജിത്ത് പ്രത്യക്ഷപ്പെടുക. മഞ്ജു വാരിയറാണ് നായിക. ഒരു മോഹൻലാൽ ആരാധികയുടെ കഥ പറയുന്ന ചിത്രമാണിത്.