ഇന്ത്യൻ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍ വിവാഹിതനായി. ബോളിവുഡ് നടി സാഗരിക ഗാഡ്‌ഗെയാണ് വധു. ഇന്നു രാവിലെയായിരുന്നു ഇരുവരുടെയും രജിസ്റ്റര്‍ വിവാഹം. സഹീര്‍ ഖാന്റെ പ്രോസ്‌പോര്‍ട്ട് ഫിറ്റ്‌നസ് സ്റ്റുഡിയോയുടെ ബിസിനസ്സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഹെഡ് അഞ്ജന ശര്‍മ്മയാണ് വിവാഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. സാഗരികയുടെ സുഹൃത്തും നടിയുമായ വിദ്യ മാല്‍ദേവ് കഴിഞ്ഞ ദിവസം വിവാഹക്ഷണ പത്രികയുടെ ചിത്രം പുറത്തുവിട്ടിരുന്നു.

സഹീറും സാഗരികയും തമ്മിൽ പ്രണയത്തിലാണെന്ന വാര്‍ത്ത നേരത്തേ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ സാഗരിക തന്നെ ഇക്കാര്യം തുറന്നു സമ്മതിച്ചു. വ്യത്യസ്ത മത വിഭാഗങ്ങളിൽ നിന്നുള്ളവരായതിനാൽ മതാചാര പ്രകാരമായിരിക്കില്ല വിവാഹമെന്നും, നിയമപരമായി തങ്ങൾ വിവാഹിതരാകുമെന്നും ഇവർ മുൻപ് വ്യക്തമാക്കിയിരുന്നു. ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിന്റെ ക്യാപ്റ്റനാണ് സഹീർ ഖാൻ. ഷാരൂഖ് ഖാന്റെ ’ചക്തേ ഇന്ത്യ’യിലൂടെ പ്രശസ്തി നേടിയ താരമാണ് സാഗരിക.