ADVERTISEMENT

രണ്ടുവർഷം മുൻപ് ഫെയ്‌സ്ബുക്കിലിട്ട തന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് ദുരുപയോഗം ചെയ്തവർക്കെതിരെ ടെലിവിഷന്‍ അവതാരക അശ്വതി ശ്രീകാന്ത്. തന്റെ പഴയകാല ചിത്രം ചിലര്‍ മറ്റൊരു രൂപത്തിലാക്കി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചിരിക്കുകയാണെന്ന് അശ്വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുന്നത് തന്നെ ഇഷ്ടപ്പെടുന്നവരുടെ മാത്രം അറിവിലേക്കാണെന്നും അശ്വതി പറയുന്നു.

അശ്വതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

രണ്ടുകൊല്ലം മുന്പ് ഇതേ പേജിൽ ഞാൻ പോസ്റ്റ് ചെയ്തിരുന്നൊരു ഫോട്ടോയാണിത്. ഇത് വളരെ ബുദ്ധിമുട്ടി എഡിറ്റ് ചെയ്ത് മറ്റൊരു രൂപത്തിലാക്കി ചില പേജുകളിൽ അപ്‌ലോഡ് ചെയ്തത് ശ്രദ്ധയിൽ പെട്ടിരുന്നു. അത് ചെയ്ത മാന്യമാരോട് എനിക്ക് ഒന്നും പറയാനില്ല... മറിച്ച് അത് കണ്ടിട്ട് അശ്വതി എന്താ ഇങ്ങനെയൊരു ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് ഓർക്കുന്ന, എന്നെ ഇഷ്ട്ടപ്പെടുന്നവരോട് പറയാനുണ്ട്...

ADVERTISEMENT

സോഷ്യൽ മീഡിയയിൽ കിട്ടിയേക്കാവുന്ന ശ്രദ്ധയ്ക്കോ ലൈക്കുകൾക്കോ വേണ്ടി എന്റെ അന്തസ്സ് കളയാൻ തൽക്കാലം ഞാൻ ഉദ്ദേശിച്ചിട്ടില്ല... അതുകൊണ്ട് അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ദയവായി പ്രതികരിക്കുക, എന്നെ അറിയിക്കുക...

സ്നേഹപൂർവം അശ്വതി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT