മലയാളത്തിലെ ഒരു ചാനലിൽ അഭിമുഖ പരിപാടിയെ രൂക്ഷമായി വിമർശിച്ച് നടി മീര വാസുദേവന്‍. പരിപാടിയിൽ താന്‍ പറഞ്ഞ കാര്യങ്ങള്‍ ദുര്‍വ്യഖ്യാനം ചെയ്തുകയായിരുന്നുവെന്നും, ’തന്മാത്ര’യിൽ താൻ പോലും കാണാത്ത ക്ലിപ്പുകൾ പരിപാടിയിൽ ഉൾപ്പെടുത്തിയെന്നും മീര പറയുന്നു. "എന്റെ മകൻ ഇതൊക്കെ വീട്ടിലിരുന്ന് കാണുന്നുണ്ടായിരുന്നു. ഞാനൊരു സിനിമാതാരം മാത്രമല്ല, ചെറിയ കുട്ടിയുടെ അമ്മ കൂടിയാണെന്ന് പോലും ഓർക്കാതെയാണ് ചാനൽ അഭിമുഖം ടെലികാസ്റ്റ് ചെയ്തത്." മീര പറയുന്നു. ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് മീരയുടെ രൂക്ഷ പ്രതികരണം.
മീരയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;
ശനി, ഞായര്‍ ദിവസങ്ങളിലാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. ഈ പരിപാടിയിൽ പങ്കെടുക്കുമ്പോൾ തന്നെ ഞാനൊരു പ്രത്യേകം കാര്യം പറഞ്ഞിരുന്നു. എനിക്കൊരു മകൻ ഉണ്ടെന്നും, അവന്‍ ഈ പരിപാടി കാണുമ്പോൾ അവന്റെ അമ്മയെ അഭിമുഖം നടത്തുന്നയാൾ എങ്ങനെ പെരുമാറുന്നുവെന്ന് ശ്രദ്ധിക്കുമെന്നും ഞാൻ പറഞ്ഞിരുന്നു. എന്നാല്‍ പരിപാടിയ്‌ക്ക് എരിവ് കൂട്ടാന്‍ എന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു. മാത്രമല്ല, എന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായ ’തന്മാത്ര’യിലെ ഞാന്‍ പോലും ഇതുവരെ കാണാത്ത ചില ഇന്റിമേറ്റ് സീനുകളുടെ ക്ലിപ്പുകള്‍ പരിപാടിയിൽ ചേര്‍ക്കുകയും ചെയ്തു.
തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും പരിപാടിയെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റും ട്രോള്‍ ക്ലിപ്പിങ്ങുകളുമൊക്കെ.. ഞാൻ ആത്മവിശ്വാസവും ആത്മധൈര്യവും ഉള്ള സ്ത്രീയാണ്. എനിക്കറിയാം, ആരെങ്കിലും നമ്മളോട് മോശമായി പെരുമാറിയാല്‍ നമ്മൾ മോശക്കാരാവുകയല്ല, നമ്മളോട് അങ്ങനെ പെരുമാറുന്നവരുടെ തനിനിറം വെളിവാകുകയാണ് എന്ന്. എനിക്ക് ഈ പരിപാടിയെക്കുറിച്ച് കൂടുതലൊന്നും അറിയുമായിരുന്നില്ല. ചെയ്യാമെന്ന് വാക്കു കൊടുത്തിരുന്നു, അതു പാലിക്കുക മാത്രമാണ് ചെയ്തത്.
ഞാന്‍ ഒരു പ്രൊഫഷണലാണ്. എന്നെ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന, ബുദ്ധിയും വിവേകവുമുള്ളവരാണ് ഇത് കാണുന്നത്. ഒരു സ്ത്രീയെക്കുറിച്ച് മോശമായ എന്തെങ്കിലും പ്രചരിപ്പിക്കുമ്പോള്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ അപമാനിക്കുന്നത് അവളെ മാത്രമല്ല, നിങ്ങളുടെ അമ്മമാരും സഹോദരിമാരും ഉള്‍പ്പെടുന്ന മുഴുവന്‍ സ്ത്രീകളെയുമാണ്. സിനിമാപ്രവര്‍ത്തകരെ അപമാനിക്കുന്നതുവഴി ആര്‍ക്കെങ്കിലും സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയാണ് ഞാന്‍. അവര്‍ക്ക് നല്ലതു വരട്ടെ എന്ന് ആശംസിക്കുന്നു. എന്നെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവരോട് എന്നും കടപ്പെട്ടിരിക്കുന്നു..