ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ മകൾ സിവയുടെ മലയാളം പാട്ടായിരുന്നു ദിവസങ്ങൾക്ക് സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റായത്. "അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ.." എന്ന ഒറ്റപ്പാട്ടിലൂടെ കുഞ്ഞു സിവ മലയാളികളുടെ മൊത്തം മനം കവർന്നിരുന്നു.
ഇപ്പോൾ സിവയുടെ മറ്റൊരു വിഡിയോയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. വിഡിയോയിൽ അച്ഛനുവേണ്ടി ചപ്പാത്തി പരത്തുകയാണ് സിവ. നല്ല വൃത്താകൃതിയില്‍ ചപ്പാത്തി പരത്തിയ സിവയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. സിവ ധോണിയെന്ന മകളുടെ പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ധോണി വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. വിഡിയോ കാണാം;