ദൃശ്യത്തിലെ ദൃശ്യങ്ങളോര്‍ക്കുമ്പോള്‍ ഇന്നും നൊമ്പരപ്പെടുത്തുന്ന നിഷ്കളങ്കമായ മുഖമാണ് എസ്തറിന്റേത്. ബേബി എസ്തര്‍ വളര്‍ന്ന് സുന്ദരിയായിരിക്കുന്നു. തമിഴിലും മലയാളത്തിലും നായികയായെത്താനൊരുങ്ങുന്ന എസ്തറിന്റെ സഹോദരന്‍ എറിക്കും മലയാള സിനിമയില്‍ സജീവമായിരിക്കുന്നു. എസ്തറിന്റെ കുടുംബ ചിത്രങ്ങള്‍ കാണാം.


‘കാക്കമുട്ടൈ’ സിനിമയിൽ അഭിനയിച്ച വിഘ്നേഷിനൊപ്പം നായികയായി തമിഴിൽ കുഴലി , ഹലീദ ഷമീം സംവിധാനം ചെയ്യുന്ന ‘മിൻമിനി’ എന്ന ചിത്രവുമാണ് എസ്തർ നായികയാവുന്ന തമിഴ് സിനിമകള്‍.

ഷാജി എൻ. കരുണിന്റെ ‘ഓള്’ എന്ന ചിത്രത്തിലൂടെയാകും എസ്തർ മലയാളത്തില്‍ നായികയാകുക.

കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണിപ്പോൾ എസ്തർ.