ADVERTISEMENT
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയൻ. ഷേൻ നിഗം നായകനായ ഈടയാണ് നിമിഷയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രം വിജയകരമായി കേരളത്തിലെ തിയേറ്ററുകളില്‍ ഓടുകയാണ്. ഈ അവസരത്തിലാണ് ഏറ്റവും ഇഷ്ടമുള്ള നായിക ആരാണെന്ന
നിമിഷയുടെ വെളിപ്പെടുത്തല്‍. നിമിഷ പറയുന്നതിങ്ങനെ.

'മഞ്ജു ചേച്ചി ഒ‌രു വലിയൊരു പ്രതിഭയാണ്. അഭിനയം അത്രമേല്‍ തന്നെ ആകര്‍ഷിച്ചിട്ടുണ്ട്. അത്രമേല്‍ എന്നെ വിസ്മയിപ്പിച്ച ഒരു നടി ഇല്ല' - നിമിഷ വ്യക്തമാക്കി. തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്‌സവം കാണാനെത്തിയ നിമിഷ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

മൈസൂരും ഉത്തര മലബാറും പശ്ചാത്തലമാക്കി തീവ്രമായ ഒരു പ്രണയകഥ പറയുന്ന ഈടയിൽ മികച്ച അഭിനയമാണ് നിമിഷ കാഴ്ച വെച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനുമായി പുതിയൊരു ചിത്രത്തില്‍ അഭിനയിക്കാനിരിക്കുകയാണ് നിമിഷ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT