ADVERTISEMENT

താരപുത്രനായ പ്രണവ് മോഹൻലാലിന്റെ ജീത്തുജോസഫ് ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകരെല്ലാവരും തന്നെ. സഹസംവിധായകനിൽ നിന്ന് നായകനിലേക്കു ചുവടുവയ്ക്കുന്ന പ്രണവ് നേരത്തെ തന്നെ അഭിനയലോകത്തേക്ക് രംഗപ്രവേശം ചെയ്യണമെന്ന് പലരും ആശിച്ചിരുന്നു. ഇപ്പോഴിതാ അച്ഛന് സൂപ്പർ ഹിറ്റു സമ്മാനിച്ച സംവിധായകൻ മകനെയും നായകനാക്കി വെള്ളിത്തിരയിലെത്തിക്കുകയാണ്.

ആദി എന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുള്‍പ്പടെ ഉള്ള രംഗങ്ങളുടെ പുറത്തിറങ്ങിയ വിഡിയോകളും ചിത്രങ്ങളും കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. പാർക്കൗർ എന്ന ബോളിവുഡ് സിനിമകളിലെ സംഘട്ടനരീതികൾ പോലും അനായാസമായാണ് പ്രണവ് ചെയ്തതെന്നാണ് റിപ്പോർട്ട്. ഇത് സാക്ഷ്യപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനായ ജീത്തു ജോസഫും. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ ആണ് ജീത്തു ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.

ADVERTISEMENT

പാർക്കൗർ എന്ന ആക്‌ഷൻ രീതിയാണ് ആദി എന്ന ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.സംഘട്ടന രംഗങ്ങളിലൊക്കെ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്ന താരമാണ് മോഹൻലാൽ. എന്നാൽ മകൻ അപ്പു(പ്രണവ്)വിന്റെ ആക്ഷൻ രംഗങ്ങൾക്ക് ഡ്യൂപ്പിനെ വേണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നത്രെ. എന്നാൽ ഡ്യൂപ്പില്ലാതെ വളരെ മനോഹരമായിട്ടാണ് അപകടം പിടിച്ച രംഗങ്ങൾ പോലും അപ്പു ചെയ്തതെന്ന് ജീത്തു പറയുന്നു.

ജീത്തുവിന്റെ വാക്കുകൾ ഇങ്ങനെ:

ADVERTISEMENT


ഹോളിവുഡ് സിനിമകളിലൊക്കെ ഉപയോഗിക്കുന്ന പാർക്കൗർ എന്ന ആക്‌ഷൻ രീതി ആദിയിലും ഉണ്ട്. ഫ്രാൻസിൽ നിന്നുള്ള പ്രത്യേക സംഘമാണ് ഇത് അപ്പുവിനെ പരീശീലിപ്പിച്ചത്. മികച്ച രീതിയിൽ അപ്പു ഇത് അവതരിപ്പിക്കുകയും ചെയ്തു. സ്വന്തം സിനിമകളിൽ ഡ്യൂപ്പിനെ പരമാവധി ഒഴിവാക്കുന്നയാളാണ് മോഹൻലാൽ. എന്നാൽ ആദിയിൽ ഡ്യൂപ്പിനെ വയ്ക്കണം എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ പ്രണവ് അതിനോട് യോജിച്ചിരുന്നില്ല. ഡ്യൂപ്പില്ലാതെ അഭിനയിക്കാനായിരുന്നു അപ്പുവിന് ആഗ്രഹം. ഫ്രാൻസിൽ നിന്നുള്ള സംഘത്തിനൊപ്പം ഒരു ഡ്യൂപ്പുമുണ്ടായിരുന്നു. പക്ഷേ ഒരൊറ്റ രംഗത്തിലൊഴികെ ബാക്കി എല്ലാ രംഗങ്ങളിലും അപ്പു ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചത്. വലിയ രണ്ടു ചാട്ടങ്ങൾ അപ്പു വളരെ തന്മയത്വത്തോടെ ചെയ്തു. ഡ്യൂപ്പിനെ ഉപയോഗിച്ചതു പോലും താരതമ്യേന എളുപ്പമുള്ള രംഗത്തിലായിരുന്നു. അപകടം പിടിച്ച രംഗങ്ങൾ അപ്പു അനായാസം കൈകാര്യം ചെയ്തു.

അപ്പുവിന് അപകടം പറ്റി എന്നറിഞ്ഞപ്പോൾ ഞാനാകെ വല്ലാണ്ടായി. ഒരു ഗ്ലാസ് പൊട്ടിക്കുന്ന സീൻ എടുത്തപ്പോഴാണ് സംഭവം. ഷോട്ട് എടുത്തതിനു ശേഷം ഗ്ലൗസ് ഉൗരി നോക്കിയപ്പോൾ കൈ നന്നായി മുറിഞ്ഞിരിക്കുന്നു. ഞാൻ ആശുപത്രിയിൽ പോയി വരാമെന്നു പറഞ്ഞ് അപ്പു പോയി.

ADVERTISEMENT

അഭിമുഖത്തിന്റെ വിഡിയോ

ADVERTISEMENT