ADVERTISEMENT

അഭിനയത്തിനു പുറമേ കൃഷിയെയും ഏറെ സ്നേഹിക്കുന്നവരാണ് മലയാളി താരങ്ങള്‍ പലരും. ഇതാ അക്കൂട്ടത്തിലേക്ക് മറ്റൊരു താരം കൂടി. വീട്ടിലൊരു പച്ചക്കറിത്തോട്ടം ഉണ്ടാക്കിയിരിക്കുകയാണ്  നടി ഹണിറോസ്. ബ്ലാക്ബറിയും അത്തിയും ചെറി ടൊമാറ്റോയും റോസ് പൂവുമെല്ലാം തന്റെ വീട്ടുമുറ്റത്ത് ഹണി നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഈ ചെടികളിലെല്ലാം കായ്ച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ചങ്ക്‌സിലെ നായിക.

മള്‍ബറിയും അത്തിയും ചെറി ടൊമാറ്റോയും കായ്ച്ചതിന്റെ ചിത്രം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഹണി ആരാധകരുമായി പങ്കുവെച്ചു. ചെടികള്‍ തനിക്ക് വലിയ ഇഷ്ടമാണെന്നും കുറച്ചൊക്കെ നട്ടിട്ടുണ്ടെന്നും ഹണി എഫ്ബി പോസ്റ്റില്‍ പറയുന്നു. കാന്തല്ലൂരില്‍ നിന്ന് കൊണ്ടുവന്നാണ് ബ്ലാക്ക്‌ബെറി ചെടി വീട്ടുമുറ്റത്ത് നട്ടത് എന്ന് ഹണി  പറയുന്നു. എന്നാല്‍  അടുക്കള തോട്ടത്തെക്കുറിച്ച് പുകഴ്ത്തുന്നുണ്ടെങ്കിലും എഫ്ബിയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലെ വസ്ത്രത്തെ കുറിച്ച് അശ്ലീല കമന്റുകളുമായി രംഗത്തെത്തിയിരിക്കുകയാണ്
നിരവധിപേര്‍.

 

honey2
ADVERTISEMENT

ബ്ലാക്ക്‌ബെറി പിടിച്ച് നില്‍ക്കുന്ന ചിത്രംമുകളില്‍ നിന്നും ആരോ എടുത്തതാണ്. അല്‍പം അങ്ങോട്ടോ ഇങ്ങോട്ടോ  മാറിയാല്‍ വലിയ സീനായേനേ എന്നാണ് പലരും പറയുന്നത്. മറ്റ് ചിലര്‍  താരത്തിന്റെ കയ്യിലുള്ള പഴങ്ങളുമായും ചേര്‍ത്ത്  കമന്റുകള്‍ നിരത്തുന്നു. താരങ്ങളുടെ സോഷ്യല്‍മീഡിയയില്‍ കയറി എന്തും എഴുതാമെന്ന പ്രവണതയാണ് ഇത് തെളിയിക്കുന്നത്. ഏതായാലും പ്രതികരണവുമായി ഹണി മറ്റ് കുറിപ്പുകളൊന്നും പോസ്റ്റ് ചെയ്തിട്ടില്ല.

ADVERTISEMENT
ADVERTISEMENT