രമേഷ് പിഷാരടി സംവിധായകനാകുന്ന ചിത്രം ‘പഞ്ചവര്‍ണതത്ത’യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ അനുശ്രീയാണ് നായിക. സപ്തതരംഗ് സിനിമ അവതരിപ്പിക്കുന്ന ‘പഞ്ചവര്‍ണതത്ത’ നിര്‍മ്മിക്കുന്നത് മണിയന്‍പിള്ള രാജുവാണ്. ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചിത്രങ്ങള്‍ രമേഷ് പിഷാരടി പങ്കുവച്ചു.

സലീംകുമാറും നിരവധി പുതുമുഖതാരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് എം ജയചന്ദ്രനാണ്.