ഞാനെന്തിന് ലണ്ടനില്‍ പോകണം, ലണ്ടന്‍ വേണമെങ്കില്‍ ഇങ്ങോട്ട് വരട്ടെ... കേരളത്തില്‍ തന്നെ ചിത്രീകരണം നടത്തിയ സീരിയല്‍ ദുബായ് ആണെന്നും ലണ്ടന്‍ ആണെന്നും കാണിക്കുന്ന ആ പഴയ ടെക്നിക് ഇനി നടക്കില്ലെന്ന് ട്രോളന്മാര്‍. പരസ്പരം സീരിയലിനെ നേരത്തെയും കണക്കിനു കളിയാക്കിയ ട്രോളന്മാര്‍ക്ക് ചാകരയായാണ് പുതിയ രംഗങ്ങള്‍ പുറത്തു വന്നത്. സീരിയലിലെ ദീപ്തി ഐപിഎസിനെ ട്രോളാന്‍ കാത്തിരുന്നവര്‍ക്കു മുന്നിലേക്കാണ് വിദേശ രാജ്യങ്ങളുടെ രംഗങ്ങള്‍ ഇവിടെ എഡിറ്റ് ചെയ്തത് എത്തിയത്. അതും ആഘോഷിക്കുകയാണ് ഇവര്‍.
ഫ്‌ളക്‌സുകള്‍ വെച്ചാണ് അണിയറക്കാര്‍ ഈ രംഗങ്ങളെല്ലാം ചിത്രീകരിച്ചതെന്നാണ് ട്രോളന്മാര്‍ പറയുന്നത്. ദീപ്തി ഐപിഎസിനെയും സീരിയല്‍ അണിയറക്കാരെും ട്രോളന്മാര്‍ കൊന്ന് കൊലവിളിച്ചു എന്ന് തന്നെ പറയാം.
01


02


03

04
05