സ്നേഹമാണ് അമ്മ...പകരം വയ്ക്കാനില്ലാത്ത സ്നേഹത്തിന്റെ വറ്റാത്ത ഉറവ...അമ്മ കണ്ണില്‍ നിന്നകന്നാലും ആരോരുമില്ലാത്ത അമ്മമാര്‍ക്കിടയില്‍ കാണാം ആ സ്നേഹ സാഗരം. അമ്മ പോയതിനുശേഷമുള്ള ആദ്യ പിറന്നാള്‍ ദിനം ആരോരുമില്ലാത്ത അമ്മമാര്‍ക്കൊപ്പം ചെലവഴിച്ച് ജാന്‍വി. കഴിഞ്ഞ 21 വർഷത്തിനിടെ അമ്മയില്ലാതെ ജാൻവിയുടെ ആദ്യത്തെ ജൻമദിനമാണ് ഇന്നലെ കടന്നു പോയത്. ഓരോ പിറന്നാള്‍ ദിനത്തിലും സര്‍പ്രൈസുകള്‍ ഒളിച്ചു വച്ച അമ്മയുടെ ഓര്‍മ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. ഉള്ളില്‍ നിറയെ നീറുന്ന ഓര്‍മകളുമായി ജാന്‍വി തന്റെ പിറന്നാള്‍ കേക്കുകള്‍ക്കു മുന്നില്‍ ഇരിക്കുന്ന ചിത്രങ്ങളാണ് ആരാധകര്‍ വേദനയോടെ പങ്കുവയ്ക്കുന്നത്.
എങ്കിലും മക്കളുപേക്ഷിച്ചവര്‍ക്കൊപ്പമുള്ള ജാൻവിയുടെ 21-ാം പിറന്നാൾ ആണ് ഏറ്റവും ഇശ്വരനോടടുത്തു നില്‍ക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. മക്കൾ ഉപേക്ഷിച്ച മാതാപിതാക്കൾക്കൊപ്പം വൃദ്ധസദനത്തിൽ ആരോരുമില്ലാത്തവർക്കൊപ്പം പിറന്നാൾദിനം ചെലവഴിക്കുന്നത് ശ്രീദേവി തുടങ്ങിവച്ച ശീലമായിരുന്നു. അമ്മ എല്ലാവരെയും സ്നേഹിക്കാന്‍ മാത്രമാണ് പഠിപ്പിച്ചത്. അമ്മയെയും തന്നെയും പ്രതീക്ഷിച്ചിരിക്കുന്ന ഒരുകൂട്ടം അമ്മമാര്‍ക്കിടയിലേക്ക് ഇത്തവണയും എത്തിയതും അതിനാല്‍ തന്നെ.
വൃദ്ധസദത്തിലെ അമ്മമാര്‍ ഹാപ്പി ബെർത്ത് ഡേ പാടിയപ്പോൾ അവരോടൊപ്പം ചേർന്ന് കൈയടിക്കുന്ന വിഡിയോയും വൈറലാണ്.
കഴിഞ്ഞ വർഷം ജാൻവിയുടെ ജൻമദിനത്തിൽ ശ്രീദേവി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ജാൻവിയുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ ചേർത്തുവെച്ച് എന്റെ മാലാഖയ്ക്ക് ലോകത്ത് എനിക്കേറ്റവും വിലപ്പെട്ടവള്‍ക്ക്...എന്നായിരുന്നു ആ സര്‍പ്രൈസ് സന്ദേശം. ഇത്തവണയും അമ്മയുടെ കരുത്തയായ മകളെ പ്രശംസിച്ച് ബോളിവുഡിലെ പല പ്രശസ്തരും ബന്ധുക്കളും ജാന്‍വിയെ ആശംസിച്ചിട്ടുണ്ട്.