ADVERTISEMENT

ഐഎസ്എല്‍ അഞ്ചാം സീസണിലെ രണ്ടാം ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആവേശം പകർന്ന് പട്ടാളവേഷത്തിൽ മോഹൻലാൽ. കളി സമനിലയിൽ അവസാനിച്ചെങ്കിലും പട്ടാളവേഷത്തിൽ ഗാംഭീര്യത്തോടെ എത്തിയ മോഹൻലാലിനെ കണ്ടതോടെ ആരാധകരുടെ ആവേശം അണപൊട്ടി. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ മൂന്നാം മത്സരത്തില്‍ ഡല്‍ഹി ഡൈനമോസായിരുന്നു എതിരാളികൾ.

കേരളത്തെ പ്രളയത്തില്‍ നിന്ന് കൈപ്പിടിച്ചുയര്‍ത്തിയ സൈനികരോടുള്ള ആദരവ് പ്രകടിപ്പിക്കാനായിരുന്നു ലെഫ്. കേണല്‍ കൂടിയായ മോഹന്‍ലാല്‍ സൈനിക വേഷമണിഞ്ഞത്. കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് മോഹൻലാൽ. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടതോടെയാണ് മോഹന്‍ലാല്‍ പുതിയ ബ്രാന്‍ഡ് അംബാസിഡറായത്.

blasters-lal
ADVERTISEMENT

1.

ADVERTISEMENT
ADVERTISEMENT