ADVERTISEMENT

നിശബ്ദമായെത്തി ഓളങ്ങളുണ്ടാക്കാനുള്ള ഒരുക്കത്തിലാണ് ഫഹദ് ഫാസിൽ ചിത്രം ‘അതിരന്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ റിലീസ് ചെയ്തു. പോസ്റ്റർ ഇതിനോടകം വൈറലാണ്. ഏറെയൊന്നും സംസാരിക്കാത്ത പോസ്റ്റർ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇരട്ടിയിലധികമാക്കുന്നു.

സായ് പല്ലവി നായികയാകുന്ന ചിത്രത്തിൽ ഫഹദ് വേറിട്ടൊരു കഥാപാത്രമായാണ് എത്തുന്നത്. വിവേക് കഥയെഴുതി സംവിധാനവും ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയത് പി.എഫ്. മാത്യൂസാണ്. അനു മൂത്തേടനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പി.എസ്. ജയഹരിയുടേതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ആണ് ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുക. ഒരിടവേളക്ക് ശേഷം സെഞ്ച്വറി നിർമ്മാണ മേഖലയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘അതിരൻ’. അതുൽ കുൽക്കർണി, പ്രകാശ് രാജ്, രഞ്ജി പണിക്കർ തുടങ്ങി വൻ താരനിര ചിത്രത്തിന്റെ ഭാഗമാണ്.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT