ADVERTISEMENT

കേരളത്തിലും ആരാധകപിന്തുണയുള്ള തെലുങ്ക് താരമാണ് അല്ലു അർജുൻ. മൊഴിമാറ്റിയെത്തുന്ന അല്ലുവിന്റെ മിക്ക ചിത്രങ്ങളും കേരളത്തിലും ഹിറ്റാണ്.

ഇപ്പോഴിതാ അല്ലുവിന്റെ പുതിയ കാരവാനും വാർത്തകളിൽ നിറയുന്നു. ലക്ഷങ്ങളും കോടികളും വിലയുള്ള കാരവാനുകളുടെ കൂട്ടത്തിൽ സൂപ്പർതാരമാണ് അല്ലുവിന്റെ കാരവാൻ. ഏഴുകോടി രൂപയുടെ വാനിറ്റി വാന്‍ ആണ് അല്ലു സ്വന്തമാക്കിയിരിക്കുന്നത്.

ADVERTISEMENT

ധാരാളം ആഡംബര വാഹനങ്ങൾ സ്വന്തമായുള്ള അല്ലുവിന്റെ പുത്തൻ കാരവാന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് റെഡ്ഡി ഡിസൈന്‍സ് ആണ്.

വാഹനത്തിനായി ഏകദേശം ഏഴുകോടിയോളം രൂപ താരം മുടക്കിയത്രേ. അതില്‍ 3.5 കോടി ഇന്റീരിയറിനും ബാക്കി എക്സ്റ്റീരിയരിനും ഡിസൈനുമാണ് ചെലവായത്.

a2
ADVERTISEMENT

കിടപ്പുമുറിയും മേക്കപ്പ്റൂമുമായി മാറ്റാവുന്ന റൂമാണ് ഏറ്റവും വലിയ പ്രത്യേകത. മേക്കപ്പിനായി 360 ഡിഗ്രീ തിരിയുന്ന ഇലക്ട്രോണിക് ചെയറും വലിയ കണ്ണാടിയുമുണ്ട്. ആവശ്യമെങ്കില്‍ വാഹനത്തിന്റെ വശങ്ങള്‍ പുറത്തേക്കു തള്ളി മുറിയുടെ വലിപ്പം കൂട്ടാം. ഒരു ഹോട്ടല്‍ മുറിയിലുള്ള സൗകര്യങ്ങളോടെയാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്.



ADVERTISEMENT

 

ADVERTISEMENT