ADVERTISEMENT

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് 2002 ൽ ഇരുവരും വിവാഹിതരാകുന്നത്. വിവാഹശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സംയുക്ത സിനിമയിൽ നിന്ന് വിട്ടുനിന്നു. ഇരുവര്‍ക്കും ദഷ് ധര്‍മിക് എന്നൊരു മകനുണ്ട്. ഈ ലക്കം വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംയുക്തയെ കുറിച്ച് രസകരമായ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ബിജു മേനോന്‍.

മഴയും മേഘമൽഹാറും ബിജുമേനോൻ സംയുക്ത പ്രണയത്തിൽ മഴ പെയ്യിച്ചെങ്കിലും അവർ ആദ്യം കണ്ടുമുട്ടുന്നത് ലാൽ ജോസിന്റെ ലൊക്കേഷനിലാണ്– ചന്ദ്രനുദിക്കുന്നദിക്കിൽ.

ADVERTISEMENT

"സംയുക്ത അന്ന് എന്നെയൊന്നും മൈൻഡ് ചെയ്തിരുന്നില്ല. കുറേ ചിരി വെറുതേ ആയിട്ടുണ്ട്.  സെറ്റിലന്ന് കാവ്യയുണ്ട്. ഞങ്ങൾ സംസാരിച്ചിരിക്കും. ആ പരിസരത്തേക്ക് സംയുക്ത വരില്ല. ഇതെന്തൊരു ജാടയാണ് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. ചന്ദ്രനുദിക്കുന്നദിക്കിൽ കഴിഞ്ഞ് ഒരു ദിവസം രഞ്ജിപണിക്കർ സാർ ചോദിച്ചു, ‘‘ സംയുക്തയുടെ അഭിനയം എങ്ങനെയുണ്ട്, നല്ല കുട്ടിയാണോ?’’ ‘‘അഭിനയം കുഴപ്പമൊന്നുമില്ല, പക്ഷേ ഭയങ്കര ജാടയാണ്.’’ ഇങ്ങനെയാവുമെന്ന് അറിയില്ലല്ലോ." - ബിജു മേനോൻ പറയുന്നു.

ADVERTISEMENT
ADVERTISEMENT