ADVERTISEMENT

സ്വന്തം ശരീരത്തിൽ ടാറ്റൂ ചെയ്യുന്നതൊക്കെ ഒരാളുടെ വ്യക്തിപരമായ കാര്യമാണ് എന്നിരിക്കെ സോഷ്യൽ മീഡിയയിലൂടെ കടുത്ത സൈബർ ആക്രമണം നേരിടുകയാണ് നടി മഞ്ജു സുനിച്ചൻ. നെഞ്ചിൽ ടാറ്റൂ ചെയ്ത സന്തോഷം യൂട്യൂബ് ചാനലിലൂടെ പങ്കിട്ട താരത്തിനെതിരെ നിറഞ്ഞത് ഏറെയും അസഭ്യ കമന്റുകൾ. 

സിമി ബാബുവിനൊപ്പം ബ്ലാക്കീസ് വ്ലോഗ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ടാറ്റൂ ചെയ്യുന്ന വിഡിയോ താരം പങ്കുവച്ചത്. വളരെയധികം മോശം കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്.  ഇതിനുമുൻപും മഞ്ജു കടുത്ത സൈബർ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട്. 

ADVERTISEMENT

മഴവിൽ മനോരമയിലെ ‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ശ്രദ്ധേയമാകുന്നത്. പിന്നീട് സീരിയലിലും സിനിമയിലും താരമായി. ബിഗ് ബോസ് സീസൺ ടൂവിലും മഞ്ജു പങ്കെടുത്തത് കൂടുതൽ ശ്രദ്ധ നേടിയിരുന്നു. 

ADVERTISEMENT
ADVERTISEMENT