ADVERTISEMENT

2020 ലെ ദാദ സാഹേബ് ഫാല്‍കെ പുരസ്കാരം നടിയും സംവിധായികയുമായ ആശ പരേഖിന്. ആറുപതുകളിലും ഏഴുപതുകളിലും ഹിന്ദി സിനിമയിലെ നിറസാന്നിധ്യമായിരുന്നു ആശ.

1952-ല്‍ പുറത്തിറങ്ങിയ മാ എന്ന ചിത്രത്തില്‍ ബാലതാരമായായിരുന്നു അരങ്ങേറ്റം. നസിര്‍ ഹുസൈന്‍ സംവിധാനം ചെയ്ത ദില്‍ ദേഖെ ദേഖോ ആയിരുന്നു ആദ്യമായി നായികാവേഷത്തിലെത്തിയ ചിത്രം. ജബ് പ്യാർ കിസി സേ ഹോതാ ഹേ (1961), ഫിർ വോഹി ദിൽ ലയാ ഹൂൻ (1963), തീസ്‌രി മൻസിൽ (1966), ബഹാരോൺ കെ സപ്‌നേ (1967), പ്യാർ കാ മൗസം (1969), കാരവൻ (1971). രാജ് ഖോസ്‌ലയുടെ ദോ ബദൻ (1966), ചിരാഗ് (1969), മെയിൻ തുളസി തേരെ അംഗൻ കി (1978) എന്നിവയാണ് ആശയുടെ പ്രധാന ചിത്രങ്ങള്‍.

 

ADVERTISEMENT
ADVERTISEMENT