ADVERTISEMENT

‘ശങ്കരാഭരണം’ സംവിധായകൻ കെ.വിശ്വനാഥ് (കസിനഡുനി വിശ്വനാഥ്) അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലും ശ്രദ്ധേയനായ അദ്ദേഹം അമ്പതില്‍ അധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. തെലുങ്കിനൊപ്പം ഹിന്ദിയിലും ആറ് സിനിമകളും ഒരുക്കി. പദ്മശ്രീ, ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം, അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍, ആറ് സംസ്ഥാന നന്ദി പുരസ്‌കാരങ്ങള്‍, ഫിലിംഫെയര്‍ പുരസ്‌കാരങ്ങള്‍‌, ആന്ധ്രാപ്രദേശ് രഘുപതി വെങ്കയ്യ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT