തെന്നിന്ത്യയുടെ പ്രിയതാരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരുടെയും മക്കളായ ദിയയും ദേവും ആരാധകർക്ക് പ്രിയങ്കരർ തന്നെ.
ഇപ്പോഴിതാ, ജ്യോതികയുടെയും കുട്ടികളുടെയും ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. വളർത്തുനായയെ താലോലിക്കുന്ന മൂവരെയുമാണ് ചിത്രങ്ങളിൽ കാണാനാകുക.

ടീനേജിലെത്തിയ ദിയയ്ക്ക് ജ്യോതികയുടേയും ഛായയുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. സൂര്യയെപ്പോലെയെന്ന് മറ്റു ചിലർ. അടുത്തിടെ പത്താം ക്ലാസ് കഴിഞ്ഞിരുന്നു ദിയ.
മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ‘കാതൽ: ദ് കോർ’ ആണ് ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രം.