ADVERTISEMENT

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’യിൽ മലയാളത്തിന്റെ പ്രിയനായകൻ ബാബു ആന്റണിയും. ബാബു ആന്റണിയാണ് ഈ വിശേഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചിത്രീകരണത്തിനായി കശ്മീരിലേക്ക് പോകുന്ന ചിത്രവും ബാബു ആന്റണി പങ്കുവച്ചു. ലിയോയുടെ ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കുകയാണ്.

സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, മൺസൂർ അലി ഖാൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. മലയാളി താരം മാത്യുവിന്‍റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ലിയോ.

ADVERTISEMENT

സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാര്‍ ആണ് നിർമാണം. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം മനോജ് പരമഹംസ. സെപ്റ്റംബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ റിലീസിനെത്തും.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT