ADVERTISEMENT

നവാഗതനായ എന്‍ ശ്രീകാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ജോജു ജോർജ് തെലുങ്കിലേക്ക്. സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പഞ്ച വൈഷ്ണവ് തേജ് നായകനാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ശ്രീലീലയാണ് നായിക.

ജോജു അവതരിപ്പിക്കുന്ന ചെങ്ക റെഡ്ഡി എന്ന കഥാപാത്രത്തിന്റെ ലുക്കിനൊപ്പമാണ് താരത്തിന്റെ തെലുങ്ക് അരങ്ങേറ്റം നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രൗണ്‍ നിറത്തിലുള്ള ഒരു ഷര്‍ട്ട് ധരിച്ച് ഒരു കൈയില്‍ ആയുധവും മറുകൈയില്‍ സിഗരറ്റ് ലൈറ്ററുമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ജോജു.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT