ADVERTISEMENT

ഭക്ഷണ ശൃംഖല കെ.എഫ്.സിക്കെതിരെ നടി വനിത വിജയകുമാര്‍. താരത്തിന്റെ ട്വീറ്റ് ഇതിനോടകം ചർച്ചയാണ്. ഹൈദരാബാദ് രാജീവ്ഗാന്ധി വിമാനത്താവളത്തിലെ കെഎഫ്‌സിയിൽ ഭക്ഷണം കഴിക്കാൻ പോയ തനിക്ക് ലഭിച്ച ചിക്കന്‍ വളരെ ഗുണനിലവാരം കുറഞ്ഞതാണെന്നാണ് താരത്തിന്റെ ആരോപണം. തനിക്ക് നൽകിയ ചിക്കൻ കഷ്ണം വളരെ ചെറുതാണെന്നും, ഇത്രയും ചെറിയ കോഴിയെ ലോകം കണ്ടിട്ടുണ്ടോ എന്നും ഇത് കോഴിയാണോ കാക്കയാണോ എന്നും വനിത ട്വീറ്റില്‍ കുറിച്ചിരിക്കുന്നു.

വനിതയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെ, ഇത്തരം ഒരു അനുഭവം ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി കെഎഫ്‌സി ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT