ADVERTISEMENT

‘പൊന്നിയിൻ സെൽവൻ –2’ ട്രെയിലർ ലോഞ്ചിൽ തിളങ്ങി എൺപത്–തൊണ്ണൂറുകളിലെ താരനായികമാർ‌. ശോഭന, രേവതി, ഖുശ്ബു, സുഹാസിനിമ എന്നിവർ ഒന്നിച്ചുള്ള ഒരു മനോഹര ചിത്രമാണ് ഇപ്പോൾ വൈറൽ. ചടങ്ങിനെത്തിയ താരങ്ങളുടെ ചിത്രങ്ങളും വിഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്.

മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവന്റെ’ രണ്ടാം ഭാഗം ഏപ്രിൽ 28 ന് തിയറ്ററുകളിലെത്തും.

ADVERTISEMENT

‘പൊന്നിയിന്‍ സെല്‍വന്‍’ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മന്‍, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്‌, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര്‍ റഹ്മാന്‍.

തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലാണ് റിലീസ്. അഞ്ഞൂറ് കോടി മുതൽമുടക്കിലാണ് ചിത്രം ഒരുക്കിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT