സായി ധരം തേജ്, സംയുക്ത എന്നിവരെ പ്രധാനകഥാത്രങ്ങളാക്കി കാർത്തിക് ദണ്ഡു സംവിധാനം ചെയ്യുന്ന തെലുങ്ക് ഹൊറർ ചിത്രം ‘വിരുപക്ഷ’യുടെ ട്രെയിലർ എത്തി.
‘പുഷ്പ’ സംവിധായകൻ സുകുമാർ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഒരു ഗ്രാമത്തിൽ നടക്കുന്ന ദുർമരണങ്ങളും അതിന്റെ ചുരുളഴിക്കുന്നതുമാണ് കഥ.
അജനീഷ് ലോക്നാഥ് സംഗീതം നൽകുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മലയാളിയായ ശാംദത്ത് സൈനുദ്ദീൻ. ഏപ്രിൽ 21ന് വിരുപക്ഷ തിയറ്ററുകളിലെത്തും.