ADVERTISEMENT

തന്റെ പുതിയ തെലുങ്ക് ചിത്രം ‘ഏജന്റി’ന്റെ ഡബ്ബിങ് വിഡിയോ പങ്കുവച്ച് മെഗാസ്റ്റാർ മമ്മൂട്ടി. അടുത്തിടെ പുത്തിറങ്ങിയ ട്രെയിലറിൽ മമ്മൂട്ടിക്ക് മറ്റൊരാളാണ് തെലുങ്കിൽ ശബ്ദം നൽകിയിരുന്നത്. എന്നാൽ ചിത്രത്തിൽ മമ്മൂട്ടിയുടെ യഥാർഥ ശബ്ദമാകും ഉപയോഗിക്കുക. വളരെ സ്പഷ്ടമായി തെലുങ്ക് സംഭാഷണങ്ങൾ പറയുന്ന മമ്മൂട്ടിയെ വിഡിയോയിൽ കാണാം.

അഖിൽ അക്കിനേനി നായകനായി എത്തുന്ന ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം പാന്‍ ഇന്ത്യന്‍ റിലീസ് ആയി ഏപ്രില്‍ 28 ന് തിയറ്ററുകളിൽ എത്തും. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൽ സാക്ഷി വൈദ്യയാണ് നായിക വേഷത്തിൽ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT