ADVERTISEMENT

പ്രഭാസ് നായകനാകുന്ന പ്രൊജക്റ്റ് കെയിൽ കമൽഹാസനും ? ഇങ്ങനെയൊരു സാധ്യതയാണ് ഇപ്പോൾ സിനിമ ലോകത്ത് വൻ ചർ‌ച്ചയാകുന്നത്. അമിതാഭ് ബച്ചനും ദീപിക പദുക്കോണും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ കമൽഹാസന്‍ വില്ലൻ വേഷത്തിലാണെന്നും ഇതിനായി താരം വാങ്ങുന്ന പ്രതിഫലം 150 കോടിയാണെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. നാഗ് അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

20 ദിവസമാണ് കമല്‍ഹാസൻ പ്രഭാസിന്റെ ചിത്രത്തിനായി ഡേറ്റ് നല്‍കിയിരിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്നു.

ADVERTISEMENT

എന്നാൽ പ്രൊജക്റ്റ് കെയുടെ ചിത്രീകരണം ഇതിനകം തന്നെ 70 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ടെന്നതിനാല്‍ വാര്‍ത്തയില്‍ സാധ്യത ഇല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT