ADVERTISEMENT

തമിഴ് സിനിമ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാരി സെൽവരാജിന്റെ ‘മാമന്നന്‍’. ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, വടിവേലു, കീർത്തി സുരേഷ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ചിത്രം ജൂണിൽ തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ, ചിത്രത്തിന്റെ ഒരു പുതിയ അപ്‍ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ.

ADVERTISEMENT

ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ജൂണ്‍ 1ന് ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും. പരിപാടിയില്‍ റിലീസിങ് തീയതിയും പ്രഖ്യാപിക്കും. സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ ലൈവ് മ്യൂസിക് ഷോയും ഉണ്ടാകും.

തേനി ഈശ്വർ ആണ് ഛായാഗ്രഹണം. ചിത്രത്തിലെ ആദ്യഗാനം നേരത്തെ എത്തിയിരുന്നു. വടിവേലുനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT