ADVERTISEMENT

പ്രശസ്തനായ ഹിന്ദി നടൻ ഗുഫി പേന്തല്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. വാർധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിങ്കളാഴ്ച രാവിലെ മുംബൈയില്‍ ആയിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനാല്‍ മെയ് 31 മുതല്‍ ഇദ്ദേഹം ആശുപത്രിയിലായിരുന്നു.

ബിആർ ചോപ്രയുടെ മഹാഭാരതം സീരിയലില്‍ ശകുനിയുടെ വേഷം ചെയ്ത് പ്രശസ്തനായ ഗുഫി പേന്തല്‍ അഭിനേതാവ് എന്നതിനൊപ്പം ഒരു സംവിധായകന്‍ കൂടിയായിരുന്നു. നിരവധി ടിവി ഷോകളും ശ്രീ ചൈതന്യ മഹാപ്രഭു എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

ADVERTISEMENT

ദില്ലഗി (1978), ദേസ് പർദെസ് (1978), ദാവ (1997), സാമ്രാട്ട് & കോ (2014) എന്നിവയാണ് ഗുഫി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.

ADVERTISEMENT
ADVERTISEMENT