മകള്‍ അരിയാനയുടെ രണ്ടാം പിറന്നാൾ ആഘോഷമാക്കി താരദമ്പതികളായ ആര്യയും സയേഷയും.
സയേഷയുടെ രണ്ടാം പിറന്നാളിനു കത്തിച്ച അതേ കാൻഡിൽ തന്നെയായാണ് അരിയാനയുടെ രണ്ടാം പിറന്നാളിനും ഉപയോഗിച്ചത്. 24 വർഷം സയേഷയുടെ അമ്മ ഈ കാൻഡിൽ നിധിപോലെ സൂക്ഷിച്ചു. സയേഷയുടെ മുംബൈയിലെ വീട്ടിലായിരുന്നു പിറന്നാൾ ആഘോഷം.
പ്രശസ്തനടന്‍ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ. 2019 ലായിരുന്നു ആര്യ–സയേഷ വിവാഹം. ‘ഗജിനികാന്ത്’ എന്ന ചിത്രത്തിലാണ് ഇവർ ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ‘കാപ്പാനി’ലും ഇരുവരും ഒന്നിച്ചെത്തി.