അനൂപ് മേനോന്‍ നായകനാവുന്ന ‘നിഗൂഢ’ത്തിന്റെ ടീസര്‍ എത്തി. അജേഷ് ആന്റണി, അനീഷ് ബി ജെ, ബെപ്സൺ നോർബെൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ഇന്ദ്രന്‍സ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ജി ആന്‍ഡ് ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജേഷ് എസ് കെ നിർമ്മിക്കുന്ന ചിത്രത്തില്‍ സെന്തിൽ കൃഷ്ണ, റോസിൻ ജോളി, ഗൗതമി നായർ, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ.
ഛായാഗ്രഹണം – പ്രദീപ് നായർ, സംഗീതം – റോണി റാഫേൽ, ഗാനങ്ങൾ – കൃഷ്ണ ചന്ദ്രൻ സി കെ, പ്രൊഡക്ഷൻ കൺട്രോളർ – എസ് മുരുകൻ, കലാ സംവിധാനം – സാബുറാം.