മുൻ മിസ് ഇന്ത്യയും സിനിമാതാരവുമായ നഫീസ അലി മലയാളികൾക്ക് കൂടുതല്‍ പരിചിതയായത് ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ്. താരത്തിന് കാൻസർ ബാധിച്ചു എന്നത് അതിനാൽതന്നെ മലയാളികൾക്കും വലിയ വേദനയായി.
ഇപ്പോഴിതാ, കാൻസറിനെ തുടർന്നുള്ള സർജറിക്ക് വിധേയയായ തന്റെ ഒരു പഴയ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.
‘പ്രൈമറി പെരിറ്റോണിയൽ കാൻസറിനുള്ള സർജറിക്ക് ശേഷം 2019 ഫെബ്രുവരിയിലായിരുന്നു ഇത്...എന്നെ പോസിറ്റീവും സുന്ദരിയും ആക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്ത എന്റെ ഭർത്താവിനോടും മക്കളായ അർമാന, പിയ, അജിത് എന്നിവരോടും ഞാൻ നന്ദിയുള്ളവളാണ്. ഞാൻ ജീവിതത്തെയും നന്നായി സ്നേഹിക്കുന്നു. എല്ലാവരുടെയും അനുഗ്രഹം, നിങ്ങൾ എല്ലാവർക്കും നല്ല ആരോഗ്യം ലഭിക്കാൻ പ്രാർത്ഥിക്കുന്നു. പുഞ്ചിരിച്ചുകൊണ്ടിരിക്കുക’.– നഫീസ കുറിച്ചതിങ്ങനെ.
നീന്തൽ താരമായിരുന്ന നഫീസ 19ആം വയസ്സിൽ മിസ് ഇന്ത്യ കിരീടം നേടി. 1979 ലാണ് ശശി കപൂറിനോടൊപ്പം ‘ജുനൂൻ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തി. അർജുന അവാർഡ് ജേതാവും പോളോ താരവുമായ കേണൽ ആർ. എസ്. സോധിയാണ് ഭർത്താവ്. മൂന്നു മക്കളുണ്ട്.