ADVERTISEMENT

രണ്‍ബീര്‍ കപൂര്‍ നായകനായി, സന്ദീപ് റെഡ്ഡി വംഗ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ ‘അനിമല്‍’ന്റെ ടീസര്‍ എത്തി. ‘അര്‍ജുൻ റെഡ്ഡി’, ‘കബീർ സിങ്’ എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് സന്ദീപ് റെഡ്ഡി വംഗ. ചിത്രത്തിൽ, രൺബീറിന്റെ അച്ഛനായി അനില്‍ കപൂർ എത്തുന്നു. ബോബി ഡിയോൾ ആണ് വില്ലൻ വേഷത്തിൽ. രശ്‍മിക മന്ദാനയാണ് നായിക.

അമിത് റോയ് ആണ് ഛായാഗ്രാഹണം. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായിട്ടായിരിക്കും ‘അനിമല്‍’ പ്രദര്‍ശനത്തിന് എത്തുന്നത്.

ADVERTISEMENT

ടീ സീരീസ്, ഭദ്രകാളി പിക്ചേഴ്‍സ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. ഡിസംബർ ഒന്നിനാണ് റിലീസ്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT