ADVERTISEMENT

വിവാഹമോചനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് നടി സ്വാതി റെഡ്ഡി നൽകിയ മറുപടി ചർച്ചയാകുന്നു. പുതിയ ചിത്രമായ ‘മന്ത് ഓഫ് മധു’വിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് വിവാഹമോചന അഭ്യൂഹങ്ങളിൽ പ്രതികരിക്കാമോ എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചത്.

‘ഞാൻ ഇതിൽ പ്രതികരണം തരില്ല. ഞാൻ എന്റെ കരിയർ ആരംഭിച്ചത് പതിനാറാം വയസ്സിലാണ്, അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല. ചിലപ്പോൾ എന്നെ എയറിൽ കയറ്റിയേനെ. കാരണം എങ്ങനെ പെരുമാറണം എന്ന് പോലും എനിക്ക് അന്ന് അറിയില്ലായിരുന്നു. പക്ഷെ ഇപ്പോൾ അങ്ങനെയല്ല. ഒരു നടിയെന്ന നിലയിൽ എനിക്ക് ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ചോദ്യം ഈ പരിപാടിയുമായി ബന്ധപ്പെട്ടതല്ലെന്ന് ഞാൻ കരുതുന്നു. അതുകൊണ്ട് തന്നെ എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഞാൻ ഒന്നും പറയില്ല. നിങ്ങളുടെ ചോദ്യത്തിന് ഞാൻ മറുപടി നൽകാനും ആഗ്രഹിക്കുന്നില്ല’ എന്നായിരുന്നു സ്വാതിയുടെ മറുപടി.

ADVERTISEMENT

മലേഷ്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റാണ് സ്വാതിയുടെ ഭർത്താവ് വികാസ്. പ്രണയത്തിലായിരുന്ന ഇവർ 2018 ഓഗസ്റ്റ് 30 ന് ഹൈദരാബാദില്‍ വച്ച് വിവാഹിതരായി.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT