ADVERTISEMENT

മലയാളി മോഡലിനെ സിനിമയിലേക്ക് ക്ഷണിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവെന്‍സറും മോഡലുമായ ശ്രീലക്ഷ്മി സതീഷിനാണ് ആര്‍ജിവി അവസരം വാഗ്ദാനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ശ്രീലക്ഷ്മിയുടെ ഒരു ഫോട്ടോഷൂട്ട് വിഡിയോ പങ്കുവച്ച് ഇത് ആരാണെന്ന് രാം ഗോപാല്‍ വര്‍മ എക്സ് പ്ലാറ്റ്ഫോമിൽ അന്വേഷിച്ചിരുന്നു. സംവിധായകന്റെ പോസ്റ്റ് വൈറലായതോടെ നിരവധി ആളുകള്‍ കമന്റുകളുമായി എത്തി. പിന്നാലെ, ശ്രീലക്ഷ്മിക്ക് അഭിനയിക്കാന്‍ താല്‍മര്യമുണ്ടോ എന്ന് അന്വേഷിച്ച് അദ്ദേഹം വീണ്ടും ട്വീറ്റ് ചെയ്തു.

ADVERTISEMENT

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവെന്‍സറും മോഡലുമാണ് ശ്രീലക്ഷ്മി. പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT