ADVERTISEMENT

ഇന്ത്യൻ സിനിമ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സലാര്‍’. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബര്‍ 22ന് റിലീസ് ചെയ്യും.

സലാറിന്റെ ഒടിടി റൈറ്റ്‍സ് 350 കോടിയ്ക്കാണത്രേ വിറ്റത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സലാറില്‍ പൃഥ്വിരാജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ഹൊംബാളെ ഫിലിംസ് ആണ് നിർമാണം. ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, രാമചന്ദ്ര രാജു, ശ്രിയ റെഡ്ഡി സപ്‍തഗിരി, ഝാൻസി, ജെമിനി സുരേഷ് എന്നിവരും സലാറില്‍ ഉണ്ട്.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT