ADVERTISEMENT

ബെംഗളൂരുവില്‍, തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്ത സമ്മേളനത്തില്‍ നിന്ന് കാവേരി പ്രശ്നവുമായി ബന്ധപ്പെട്ട പ്രതിഷേധക്കാര്‍ നടന്‍ സിദ്ധാര്‍ത്ഥിനെ ഇറക്കി വിട്ടത് വലിയ വാർത്തയായിരുന്നു.

ഇപ്പോഴിതാ, സംഭവത്തിൽ ക്ഷമ ചോദിച്ചിരിക്കുകയാണ് കന്നട സൂപ്പര്‍താരം ശിവരാജ് കുമാര്‍. കവേരി പ്രശ്നത്തില്‍ കന്നട സിനിമ സംഘടന സംഘടിപ്പിച്ച വേദിയില്‍ തന്നെയാണ് ശിവരാജ് കുമാര്‍ സിദ്ധാര്‍ത്ഥിനോട് ഖേദം പ്രകടിപ്പിച്ചത്. കന്നഡ സിനിമയ്ക്കുവേണ്ടി സിദ്ധാർത്ഥിനോട് താൻ മാപ്പുപറയുന്നെന്ന് ശിവരാജ് കുമാര്‍ ബെംഗളൂരുവില്‍ പറഞ്ഞു.

ADVERTISEMENT

വ്യാഴാഴ്ച ബെംഗളൂരുവിനടുത്ത് മല്ലേശ്വരത്തുള്ള എസ്ആര്‍വി തിയേറ്ററില്‍ ചിത്രം സംബന്ധിച്ച വാര്‍ത്ത സമ്മേളനത്തിലേക്കാണ് ഒരു വിഭാഗം കന്നട പ്രതിഷേധക്കാര്‍ കടന്നു വന്ന് പരിപാടി തടസ്സപ്പെടുത്തിയത്. പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങാത മുദ്രവാക്യം വിളിയും മറ്റും തുടർന്നതോടെ വേദിയില്‍ ഇരുന്ന സിദ്ധാര്‍ത്ഥ് വാർത്താസമ്മേളനം നിർത്തി വേദി വിട്ടു.



ADVERTISEMENT



ADVERTISEMENT
ADVERTISEMENT