ADVERTISEMENT

തമിഴിലെ യുവസംവിധായകൻ ആദിക് രവിചന്ദ്രൻ വിവാഹിതനാകുന്നുവെന്നും വധു നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യ പ്രഭുവെന്നും റിപ്പോർട്ടുകൾ. വീട്ടുകാരുടെ ആശീര്‍വാദത്തോടെ ഡിസംബർ 15ന് ഇരുവരും വിവാഹിതരായേക്കുമെന്നാണ് തമിഴകത്തുനിന്നുള്ള വാർത്തകൾ. എന്നാൽ ഔദ്യോഗിക പ്രതികരണങ്ങൾ ലഭ്യമല്ല.

‘മാർക്ക് ആന്റണി’ എന്ന സൂപ്പർഹിറ്റ് സിനിമയുെട സംവിധായകനാണ് ആദിക് രവിചന്ദ്രന്‍.

ADVERTISEMENT

അടുത്ത സുഹൃത്തുക്കളായിരുന്നു ഐശ്വര്യയും ആദിക് രവിചന്ദ്രനും. ആ സൗഹൃദമാണ് പ്രണയത്തിലേക്ക് വഴിമാറിയതത്രേ.

നേർകൊണ്ട പാർവൈ, കോബ്ര എന്നീ സിനിമകളിൽ അഭിനേതാവും ആദിക് സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT