ജീവിതപങ്കാളി പ്രിയയ്ക്ക് ജൻമദിനാശംസകൾ നേർന്ന് സംവിധായകന്‍ അറ്റ്ലി കുമാർ.
‘ഞാന്‍ ഒരു പെണ്‍കുട്ടിയ്ക്കായി ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നു.
പക്ഷേ, നിങ്ങള്‍ക്കറിയാമോ ദൈവം അവിശ്വസീയമാം വിധം ഉദാരമതിയായ ആളാണ്. അദ്ദേഹം എനിക്ക് പകരമായി ഒരു മാലാഖയെ തന്നു. ആ മാലാഖ എന്റെ എല്ലാ ആഗ്രഹങ്ങളും സാക്ഷാത്കരിക്കുകയാണ്. പ്രീയേ നീയാണ് എന്റെ എല്ലാം. ഇപ്പോള്‍, ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു ചെറിയ കൂട്ടിച്ചേര്‍ക്കലുണ്ട്, ഞങ്ങളുടെ കുഞ്ഞ് മീര്‍. ഞങ്ങളുടെ സുജി മമ്മിക്ക് അത്ഭുതകരമായ ഒരു ജന്മദിനം ആശംസിക്കാന്‍ ഞങ്ങള്‍ അച്ഛനും മകനും ഇവിടെയുണ്ട്. ഞങ്ങളുടെ ഒരുപാട് സ്‌നേഹം അറിയിക്കുന്നു’.– പ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം അറ്റ്ലി കുറിച്ചു.
2014ലായിരുന്നു ആറ്റ്‌ലിയുടെയും പ്രിയയുടെയും വിവാഹം.