അരുൾ നിധി നായകനായെത്തിയ സൂപ്പർഹിറ്റ് തമിഴ് ഹൊറർ ത്രില്ലർ ചിത്രം ‘ഡിമോണ്ടെ കോളനി’യുടെ രണ്ടാം ഭാഗം ‘ഡിമോണ്ടെ കോളനി 2’ ട്രെയിലർ എത്തി. ആർ. അജയ് ജ്ഞാനമുത്തു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ പ്രിയ ഭവാനി ശങ്കർ നായികയാകുന്നു. അരുൺ പാണ്ഡ്യൻ, മുത്തുകുമാർ, മീനാക്ഷി ഗോവിന്ദരാജൻ, സർജാനോ ഖാലിദ്, അർച്ചന രവിചന്ദ്രൻ എന്നിവരാണ് താരനിരയിൽ. 2015ൽ ആണ് ‘ഡിമോണ്ടെ കോളനി’ റിലീസായത്.
‘ഡിമോണ്ടെ കോളനി 2’ ന്റെ സംഗീതം സാം സി.എസ്. ഛായാഗ്രഹണം ഹരിഷ് കണ്ണൻ. ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തും.