ADVERTISEMENT

വീട്ടിലെ തന്റെ വാര്‍ഡോബിലെ കാഴ്ചകൾ യൂട്യൂബ് ചാനലില്‍ പങ്കുവച്ച് നടി മേഘ്ന രാജ്. വീട്ടിലെ വാര്‍ഡോബ് ടൂര്‍ എന്ന പേരിലാണ് മേഘ്‌ന പുതിയ വിഡിയോ പോസ്റ്റ് ചെയ്തത്.

തന്റെ സാരികളുടെ കൂട്ടത്തില്‍ ഏറ്റവും പ്രിയപ്പെട്ടതായ ഗോള്‍ഡന്‍ കളറിലുള്ള ഒരു സാരി മേഘ്‌ന കാണിക്കുന്നു.
ഇത് അനിയന്റെ വിവാഹത്തിന് വേണ്ടി വാങ്ങിയ സാരി ആയിരുന്നു എന്നും ചീരു അന്ന് ഗോള്‍ഡന്‍ കളര്‍ ഷര്‍ട്ട് ഇടാന്‍ തീരുമാനിച്ചത് കൊണ്ട് താനും മാച്ച് ആകാന്‍ വേണ്ടി കഷ്ടപ്പെട്ട് തപ്പി കണ്ടുപിടിച്ചു വാങ്ങിയതാണ് ഈ ഗോള്‍ഡന്‍ കളര്‍ സാരി എന്നും മേഘ്‌ന പറയുന്നു. തന്റെയും ചീരുവിന്റെയും മാച്ചിങ് ഡ്രെസിലുള്ള ആ ഫോട്ടോകള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണെന്നും മേഘ്‌ന പറയുന്നു.

ADVERTISEMENT

ഒപ്പം മകനെ ഗര്‍ഭിണി ആയിരുന്ന സമയത്ത് സീമന്തം ചടങ്ങ് നടത്തിയപ്പോള്‍ ധരിച്ചിരുന്ന സാരിയും മേഘ്‌ന കാണിക്കുന്നുണ്ട്. സീമന്തം ചടങ്ങില്‍ മരണപ്പെട്ട ഭര്‍ത്താവിന്റെ ചിത്രത്തിന് ഒപ്പം ഇതേ സാരിയുടുത്ത് എടുത്ത ഫോട്ടോയും മേഘ്‌ന വിഡിയോയില്‍ കാണിക്കുന്നുണ്ട്. വളരെ സന്തോഷത്തോടുകൂടി ആരംഭിച്ച വിഡിയോ പിന്നീട് വളരെ ഇമോഷനല്‍ ആയി മാറി.

മേഘ്നയുടെ ഭർത്താവും കന്നഡ താരവുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗം അപ്രതീക്ഷിതമായിരുന്നു. 2020 ജൂണ്‍ ഏഴിനാണ് ചിരു ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ചിരഞ്ജീവി മരിക്കുമ്പോള്‍ മേഘ്ന ഗര്‍ഭിണിയായിരുന്നു. നാല് മാസം കഴിഞ്ഞ് മേഘ്നയ്ക്ക് ഒരു മകന്‍ പിറന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT