ADVERTISEMENT

തമിഴ് സിനിമയിലെ സൂപ്പർതാരം വിജയ് സായ് ബാബ ക്ഷേത്രം പണികഴിപ്പിച്ചെന്ന് റിപ്പോർട്ട്. പുരോഹിതന്മാർക്കൊപ്പം സായ് ബാബ ക്ഷേത്രത്തിൽ നിന്നുള്ള താരത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. താരം സിനിമ ഷൂട്ടിങ്ങിനായി ക്ഷേത്രം സന്തർശിക്കവെ പകർത്തിയ ചിത്രമാണിതെന്നായിരുന്നു ആദ്യം പ്രചരിച്ചതെങ്കിലും സായ് ബാബയുടെ കടുത്ത ഭക്തയായ അമ്മയ്ക്കായി വിജയ് പണികഴിപ്പിച്ച ക്ഷേത്രമാണിതെന്നാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.

ചെന്നൈയിലെ കൊരട്ടൂരിൽ നടന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിവരം. ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായത്. ഈ സമയത്ത് വിജയ് നടത്തിയ സന്ദർശനത്തിനിടെ പകർത്തിയ ചിത്രമാണത്രേ വൈറലായത്.

ADVERTISEMENT

തമിഴിലെ പ്രശസ്ത സംവിധായകൻ എസ്.എ. ചന്ദ്രശേഖറിന്റെയും പിന്നണിഗായിക ശോഭയുടെയും മകനാണ് വിജയ്. അതേ സമയം, ഈ വർഷം ഫെബ്രുവരി 2നാണ് തന്റെ രാഷ്ട്രീയ പ്രവേശനം വിജയ് ആരാധകരുമായി പങ്കുവച്ചത്. ഫാൻസ് ക്ലബിലെ ആംഗങ്ങളെ ഉൾപ്പെടുത്തി ‘തമിഴക വെട്രി കഴകം’ (ടിവികെ) എന്ന പാർട്ടിയും വിജയ് പ്രഖ്യാപിച്ചിരുന്നു.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT