ADVERTISEMENT

തമിഴ് സിനിമയിലെ സൂപ്പർതാരം വിക്രത്തിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹം നായകനായെത്തുന്ന പുതിയ ചിത്രം ‘വീര ധീര ശൂരൻ’ ന്റെ ടീസർ എത്തി. എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ ഗ്യാങ്സ്റ്റർ ആയാണ് വിക്രം എത്തുന്നതെന്നാണ് സൂചന.

എസ്.ജെ. സൂര്യ, മലയാളി താരം സുരാജ് വെഞ്ഞാറമൂട് തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്. ദുഷാര വിജയനാണ് നായികയായി എത്തുന്നത്. തേനി ഈശ്വറിന്റെ ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാറിന്റെ സംഗീത സംവിധാനവും ചിയാൻ 62വിനെ കൂടുതൽ മികവുറ്റതാക്കും. ചിത്രത്തിന്റെ എഡിറ്റിങ് പ്രസന്ന ജി.കെ. എച്ച്ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് ചിത്രം നിർമിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT