തമിഴകത്തിന്റെ പ്രിയതാരദമ്പതികളാണ് സൂര്യയും ജ്യോതികയും. പങ്കാളികളെന്ന രീതിയിൽ ഇരുവരും പരസ്പരം നൽകുന്ന ആദരവും ബഹുമാനവും ആരാധകരെ സ്വാധീനിക്കാറുണ്ട്.
ഇപ്പോഴിതാ, തങ്ങൾ ഒന്നിച്ചുള്ള ചില മനോഹര ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ജ്യോതിക. ഇരുവരും ഒന്നിച്ചഭിനയിച്ച ‘കാക്ക കാക്ക ദി പൊലീസ്’ എന്ന ചിത്രത്തിലെ ‘ഒൻട്രാ രണ്ടാ ആസൈകൾ...എല്ലാം സൊല്ലവേ ഒരു നാൾ പോതുമാ...’ എന്ന ഗാനത്തിലെ വരികളാണ് ചിത്രങ്ങൾക്കൊപ്പം ജ്യോതിക കുറിച്ചിരിക്കുന്നത്.
വിവാഹശേഷം അഭിനയത്തിൽ നിന്നു വർഷങ്ങളോളം വിട്ടുനിന്ന ജ്യോതിക ‘36 വയതിനിലെ’ എന്ന സിനിമയിലൂടെയാണ് മടങ്ങി വന്നത്.
1999 ല്‍ പുറത്തിറങ്ങിയ പൂവെല്ലാം കേട്ടുപ്പാര്‍ എന്ന ചിത്രത്തിലാണ് ആദ്യമായി സൂര്യയും ജ്യോതികയും ഒന്നിച്ചഭിനയിച്ചത്. ഏഴു വർഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. 2006 സെപ്റ്റംബർ 11 നായിരുന്നു സൂര്യ - ജ്യോതിക വിവാഹം. ദിയ, ദേവ് എന്നിവരാണ് ദമ്പതികളുടെ മക്കൾ.