ADVERTISEMENT

മകന്റെ പേരിടൽ ചടങ്ങിന്റെ മനോഹരവിഡിയോ പങ്കുവച്ച് തമിഴ് സിനിമയിലെ പ്രിയതാരം ശിവകാർത്തികേയൻ.

ഇക്കഴിഞ്ഞ ജൂൺ രണ്ടിനാണ് ശിവകാർത്തികേയനും ഭാര്യ ആരതിയ്ക്കും മൂന്നാമത്തെ കുഞ്ഞായി ഒരു മകൻ കൂടി ജനിച്ചത്. കുഞ്ഞിന് പവൻ എന്നാണ് താരം പേരിട്ടിരിക്കുന്നത്.

ADVERTISEMENT

‘ആരതി, ഓപ്പറേഷൻ തിയറ്ററിൽ നിന്റെ അരികിൽ ഞാൻ ഉണ്ടായിരുന്നു, നമ്മുടെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനായി നീ എന്തൊക്കെ സഹിച്ചുവെന്ന് ഞാൻ കണ്ടു. എനിക്കുവേണ്ടി, ഈ മനോഹരമായ ലോകം സൃഷ്ടിക്കുന്നതിനായി വേദന സഹിച്ചതിന് ഞാൻ എന്നേക്കും നിന്നോട് നന്ദിയുള്ളവനാണ്. ലവ് യു. ആരാധന,​ഗുഗൻ, പവൻ’ - എന്നാണ് വിഡിയോ പങ്കുവച്ച് ശിവകാർത്തികേയൻ കുറിച്ചിരിക്കുന്നത്.

ശിവകാർത്തികേയന്‍–ആരതി ദമ്പതികളുടെ മറ്റ് രണ്ട് മക്കളാണ് ആരാധനയും ഗുഗനും.

ADVERTISEMENT





ADVERTISEMENT
ADVERTISEMENT