തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ചിത്രം ‘സ്വയംഭൂ’വിൽ സംയുക്ത മേനോനും നഭാ നടേഷുമാണ് നായികമാർ. ഇപ്പോഴിതാ ചിത്രത്തിലെ സംയുക്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് വൈറൽ.
സംയുക്തയ്ക്ക് ജന്മദിനാശംസകൾ നേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. അമ്പും വില്ലും പരിചയും കയ്യിലേന്തിയ ഒരു യോദ്ധാവായാണ് സംയുക്തയെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. നിഖിൽ ഒരു യോദ്ധാവിന്റെ വേഷത്തിൽ എത്തുന്ന ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്.
വമ്പൻ ബജറ്റും ഉയർന്ന സാങ്കേതിക നിലവാരവുമുള്ള വലിയ ക്യാൻവാസിൽ പീരിയോഡിക് യുദ്ധ പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ഭരത് കൃഷ്ണമാചാരിയാണ് ചിത്രത്തിന്റെ രചനയും.