ADVERTISEMENT

താന്‍ രോഗബാധിതനാണെന്നും ചികിത്സ നടന്നുകൊണ്ടിരിക്കുകയാണെന്നും കന്നട സൂപ്പര്‍താരം ശിവരാജ് കുമാര്‍.

എനിക്ക് ഒരു പ്രശ്‌നമുണ്ട്. അതിനുള്ള ചികിത്സ നടക്കുകയാണ്. ഒരു ശസ്ത്രക്രിയ ആവശ്യമാണ്. അത് യുഎസ്സില്‍ ആയിരിക്കും. അത് കഴിഞ്ഞ് ഭേദമാകാന്‍ ഒരു മാസം വേണ്ടിവരും. അതിന് ശേഷം പൂര്‍ണ ആരോഗ്യവാനായിരിക്കും. ചികിത്സ നടക്കുന്നുണ്ടെങ്കിലും ജോലി തുടരുകയാണ്. വരാനിരിക്കുന്ന സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു എന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ADVERTISEMENT

എന്നാല്‍ രോഗം സംബന്ധിച്ച വ്യക്തമായ വിവരങ്ങളൊന്നും അദ്ദേഹം പങ്കുവെച്ചില്ല.അതേ സമയം തന്റെ ഏറ്റവും പുതിയ ചിത്രം ഭായ്‌രതി രണഗലിന്റെ പ്രചരണ പരിപാടികളിലാണ് താരം.

ADVERTISEMENT
ADVERTISEMENT