ADVERTISEMENT

സംവിധായകന്‍ ശങ്കറും തെലുങ്ക് സൂപ്പർതാരം രാംചരണും ഒന്നിക്കുന്ന ‘ഗെയിം ചേഞ്ചർ’ ട്രെയിലര്‍ ഹിറ്റ്. പൊലീസ് ഓഫീസറായി രാം ചരണ്‍ എത്തുന്ന സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും. കിയാര അഡ്വാനി, അഞ്ജലി എന്നിവരാണ് നായികമാരാകുന്നത്. ജയറാമും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നു.

ജനുവരി 10ന് ‘ഗെയിം ചേഞ്ചര്‍’ റിലീസ് ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എസ്. ജെ. സൂര്യ, സമുദ്രക്കനി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്യും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT