ADVERTISEMENT

അജിത്ത് നായകനായ ‘വിടാമുയർച്ചി’ യുടെ റിലീസിനോട് അനുബന്ധിച്ച്, തമിഴ് നാട്ടിൽ തിയറ്ററിനുള്ളിൽ പടക്കം പൊട്ടിച്ച് ആരാധകർ. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ആദ്യദിനത്തിലെ ഫാന്‍സ് ഷോയ്ക്കിടെയാണ് സംഭവം. ആരാധകരുടെ തിരക്ക് നിയന്ത്രിക്കാന്‍ പ്രയാസപ്പെടുന്ന പൊലീസുകാരുടെ വിഡിയോയും വൈറലാണ്.

രണ്ടുവർഷങ്ങൾക്കിപ്പുറമാണ് ഒരു അജിത് ചിത്രം തിയറ്ററുകളിലെത്തുന്നത്. അജിത്- അർജുൻ- തൃഷ കൂട്ടുകെട്ടാണ് പ്രധാന വേഷത്തിൽ. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ADVERTISEMENT

അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കിയിരിക്കുന്നു. ക്യാമറ ഓംപ്രകാശും എഡിറ്റിങ് എൻ ബി ശ്രീകാന്തുമാണ്.

ADVERTISEMENT
ADVERTISEMENT