വിവാഹമോചനത്തിനുള്ള അപേക്ഷ സമർപ്പിക്കാൻ സംഗീതസംവിധായകൻ ജി.വി.പ്രകാശ് കുമാറും ഗായിക സൈന്ധവിയും ചെന്നൈയിലെ കുടുംബകോടതിയിലെത്തിയത് ഒരു കാറിൽ. മടങ്ങിപ്പോയതും ഒരുമിച്ച്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
തങ്ങൾ വേർപിരിയുകയാണെന്ന് ജി.വി.പ്രകാശ് കുമാറും സൈന്ധവിയും പരസ്യ പ്രഖാപനം നടത്തിയത് കഴിഞ്ഞ വർഷം മേയിലാണ്. ഏറെ ആലോചനകൾക്കു ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മാനസിക പുരോഗതിക്കും സമാധാനത്തിനും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നുമാണ് ഇരുവരും പറഞ്ഞത്.
വേർപിരിയലിനു ശേഷം കഴിഞ്ഞ ഡിസംബറിൽ മലേഷ്യയിൽ നടന്ന സംഗീതപരിപാടില് ജി.വി.പ്രകാശ് കുമാറും സൈന്ധവിയും ഒരുമിച്ച് വേദി പങ്കിട്ടതും ചർച്ചയായിരുന്നു. എന്തായാലും ഇരുവരുടെയും പരസ്പര ബഹുമാനത്തെ പുകഴ്ത്തുകയാണ് ആരാധകർ.
2013 ലായിരുന്നു ജി.വി.പ്രകാശിന്റെയും സൈന്ധവിയുടെയും വിവാഹം. ഇരുവർക്കും ഒരു മകളുണ്ട്.